Monday, June 25, 2012

ബാച്ചിലർ പാർട്ടിയുടെ ചൈനീസ് പതിപ്പ് കാണാൻ: സന്ദർശിക്കുക

ജീവിതം ആഘോഷിക്കാനുള്ളതാണെന്ന് വിശ്വസിച്ച് ഓരോ നിമിഷവും സന്തോഷത്തോടെ ജീവിക്കുന്ന അഞ്ച് ആത്മാര്‍ഥസുഹൃത്തുക്കളുടെ കഥയാണ് ബാച്ചിലര്‍ പാര്‍ട്ടി. ചിത്രം തുടങ്ങുമ്പോള്‍ ജോണി ടോ എന്നൊരു ചൈനീസ് സംവിധായകന് നന്ദി പറയുന്നുണ്ട്.
2006 ലിറങ്ങിയ എക്സൈല്‍ഡ് എന്ന ചൈനീസ് ചിത്രത്തിന്റെ സംവിധായകനാണ് കക്ഷി. ഈ ചിത്രത്തിന്റെ പൂർണമായ അടിച്ചുമാറ്റലാണ് ബാച്ചിലര്‍ പാര്‍ട്ടി. സാമ്യം മാത്രമല്ല ചിത്രത്തിന്റെ സീനുകള്‍ മൊത്തം അതേ പോലെ തന്നെ കോപ്പിയടിച്ചിരിക്കുകയാണ്‌ അമല്‍ നീരദ് ബാച്ചിലര്‍ പാര്‍ട്ടിയില്‍ . അഞ്ചുപേര്‍ ഒരുമിച്ചു വളരുന്നു. കള്ളന്മാരായ അവരില്‍ ഒരുവനായ "വോ", ഫെയ് എന്ന ഗ്യാങ്ങ്സ്റ്ററിനെ വധിക്കാന്‍ ശ്രമിക്കുന്നു. ഭാര്യയും മകളുമായി ജീവിക്കുന്ന "വോ"യെ പഴയ അഞ്ചു കൂട്ടുകാരില്‍ രണ്ടുപേര്‍ സംരക്ഷിക്കാനും മറ്റു രണ്ടുപേര്‍ അവനെ "ഫെയ്" യുടെ അടുത്ത് എത്തിക്കാനും ശ്രമിക്കുന്നു. അവര്‍ ഒരുമിച്ചു യാത്രതിരിക്കുന്നു. ഇതാണ് എക്സൈല്‍ഡ് എന്ന ചിത്രത്തിന്റെ പ്രമേയം.
ജോണി ടോയുടെ ചൈനീസ് സിനിമയാണ് എക്‌സെയില്‍ഡ്. അഞ്ചുപേര്‍ ഒരുമിച്ചു വളരുന്നു. കള്ളന്മാരായ അവരില്‍ ഒരുവനായ "വോ", ഫെയ് എന്ന ഗ്യാങ്ങ്സ്റ്ററിനെ വധിക്കാന്‍ ശ്രമിക്കുന്നു. ഭാര്യയും മകളുമായി ജീവിക്കുന്ന "വോ"യെ പഴയ അഞ്ചു കൂട്ടുകാരില്‍ രണ്ടുപേര്‍ സംരക്ഷിക്കാനും മറ്റു രണ്ടുപേര്‍ അവനെ "ഫെയ്" യുടെ അടുത്ത് എത്തിക്കാനും ശ്രമിക്കുന്നു. അവര്‍ ഒരുമിച്ചു യാത്രതിരിക്കുന്നു. "വോ" യുടെ ഭാര്യയ്ക്ക് അവളുടെ ഭര്‍ത്താവിനെ സുരക്ഷിതമായി തിരികെ നല്‍കാമെന്ന വാക്ക് അവന്റെ സുഹൃത്തുകള്‍ക്ക് പാലിക്കാനാകുന്നല്ല. കൊല്ലപ്പെടുന്ന "വോ"യുടെ ശവശരീരം അവര്‍ അയാളുടെ ഭാര്യയുടെ അടുത്ത് എത്തിച്ചു കൊടുക്കുന്നു. അതിനുശേഷം അവര്‍ "വോ" യുടെ ഭാര്യയേയും മകളെയും സംരക്ഷിക്കാന്‍ വേണ്ടി ഒരു മോഷണം നടത്തുന്നു. ഇതിനിടയില്‍ ചിത്രത്തിലെ ചെറുതെങ്കിലും പ്രധാന കഥാപാത്രമായ സെക്യൂരിറ്റി ഓഫീസറും എത്തുന്നു. സെക്യുറിറ്റി ഓഫീസറുമായി ധാരണയിലെത്തിയ നാലഗസംഘം പണം പങ്കുവെക്കാന്‍ തീരുമാനിക്കുന്നു. ഇതിനിടയില്‍ "വോ"യുടെ ഭാര്യയെ "ഫെയ്" കിഡ്‌നാപ്പ് ചെയ്യുന്നു. അവളെ രക്ഷിക്കാനെത്തുന്ന നാലഗസംഘം അവളെ രക്ഷിച്ചതിനുശേഷം സന്തോഷത്തോടെ പൊട്ടിച്ചിരിച്ചുകൊണ്ട് വെടികൊണ്ട് ചാകുന്നു. ബാച്ചിലര്‍ പാര്‍ട്ടി കണ്ടവര്‍ക്കു കാര്യം മനസ്സിലായിക്കാണും. "വോ" ആയി അസിഫ് അലിയും, സുഹൃത്തുക്കളായി ഇന്ദ്രജിത്ത്, കലാഭവന്‍ മണി, റഹ്മാന്‍, വിനായകന്‍ എന്നിവരും എത്തുന്നു. അസിഫിന്റെ ഭാര്യയുടെ വേഷമാണ് ചിത്രത്തില്‍ നിത്യാ മേനോന്‍ ചെയ്യുന്നത്. എക്‌സെല്‍ഡില്‍ മോഷണ സംഘത്തെ ഒറ്റയ്ക്ക് ഒരു തകര്‍പ്പന്‍ സംഘടനത്തിലൂടെ പരാജയപ്പെടുത്തുന്ന സെക്യുരിറ്റി ഓഫീസറായാണ് പൃഥ്വിരാജ് ഈ ചിത്രത്തിലെത്തുന്നത്. സംഗതി ക്ലിയറാണ്. ഷോട്ടുകള്‍ പോലും അതുപോലെതന്നെ പകര്‍ത്തിയിരിക്കുന്ന അമല്‍ മാറുന്ന മലയാള സിനിമയ്ക്ക് ചീത്തപ്പേരുണ്ടാക്കുന്നത് ഇത് ആദ്യമായല്ല. വിദേശ പ്രേക്ഷകരെ ത്രില്ലടിപ്പിച്ച കഥയുടെ ക്ലൈമാക്‌സ് മലയാളിത്തില്‍ ആവര്‍ത്തിച്ചപ്പോള്‍ പ്രേക്ഷകര്‍ക്ക് തീരെ പിടിച്ചില്ല. ഈ കാരണം കൊണ്ട് സിനിമ അധികം ഓടില്ല എന്നുതന്നെ പറയാം. ബാച്ചിലർ പാർട്ടിയുടെ ചൈനീസ് പതിപ്പ് മൂവിയുടെ വീഡിയോ ലിങ്ക് ഇവിടെ നൽകുകയാണ്. ചിത്രം കണ്ടിട്ട് പറയൂ. മലയാള സിനിമയുടെ പോക്ക് എങ്ങോട്ടാണ്?